Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSportsസമ്മർ കോച്ചിംഗ്...

സമ്മർ കോച്ചിംഗ് ക്യാമ്പ്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 6 മുതൽ മെയ് 20 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ജി.വി.രാജ. ഇൻഡോർ സ്റ്റേഡിയം, ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ, പിരപ്പൻകോട് എന്നിവടങ്ങളിലായിരിക്കും ക്യാമ്പ്.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, കരാട്ടെ, ഗുസ്തി, ബോക്‌സിംഗ്, ക്രിക്കറ്റ്, ബേസ് ബോൾ എന്നിവയിലെ പരിശീലന ക്യാമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ബാഡ്മിന്റൺ ശംഖുമുഖം ജി.വി.രാജ ഇൻഡോർ സ്റ്റേഡിയത്തിലും, നീന്തൽ ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂളിലും നടക്കും. സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക് 8 വയസ്സ് മുതൽ 17 വയസ്സുവരെയുളള കുട്ടികൾക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക്: 0471-2330167, 0471-2331546.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം : വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ...

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്

എറണാകുളം : അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30 ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.ആന ഇലകളും പുല്ലുകളും...
- Advertisment -

Most Popular

- Advertisement -