Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകാർ മതിലിലേക്ക്...

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ മാത്യു (4) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റാഫേലിന്റെ  അച്ഛനും അമ്മയും കൈയ്ക്ക് പൊട്ടലും മറ്റ് രണ്ടു സഹോദരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ പ്രാഥമിക ചികിത്സ തേടി.

വ്യാഴാഴിച്ച പുലർച്ചെ മൂന്നിനാണ് അപകടം. അയർലണ്ട് യാത്ര കഴിഞ്ഞ്  വീട്ടിലേക്ക്  മടങ്ങിവരവെ വീടിന്  ഒരു  കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.  കടപ്ര മഹാലക്ഷ്മി നടയ്ക്ക് സമീപം ആൻസ് ഓഡിറ്റോറിയത്തിന്റെ മതിലിലേക്കാണ് കാർ  ഇടിച്ചു കയറിയത്. ഗുരുതര പരിക്കേറ്റ റാഫേലിനെ പരുമല ആശുപത്രിയിലും പിന്നിട് തിരുവല്ല സ്വകാര്യ മെഡിക്കൽ കേളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂൾ എൽ കെ ജി  വിദ്യാർത്ഥിയാണ് റാഫേൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ  ദേവസ്വം ബോർഡും സർക്കാരും

പത്തനംതിട്ട : ഇക്കുറി മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തയ്യാറെടുക്കുന്നു. പാർക്കിങ്‌, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം,  അരവണ, അന്നദാനം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങി എല്ലാ മേഖലയിലും...

മലമോടി പട്ടിക ജാതി നഗറിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തി 

ആറന്മുള : ജലക്ഷാമം രൂക്ഷമായിരുന്ന മലമോടി പട്ടിക ജാതി നഗറിൽ  പന്തളം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നവീകരിച്ച  കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി...
- Advertisment -

Most Popular

- Advertisement -