Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാജരേഖ ചമച്ച്...

വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സംശയങ്ങൾ തോന്നിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യമുയരുകയും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തുകയും ചെയ്തു.

തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്.
റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയത്. ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് സ്റ്റേഷനുകളിലായിട്ടാണ് റാണി ലക്ഷ്മിക്കെതിരെ കേസടുത്തത്.

കേസെടുത്തതിന് പിന്നാലെ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മുൻപ് ഇവർ ജോലി ചെയ്ത അരുവാപുലം പഞ്ചായത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഒപ്പം  തട്ടിയെടുത്ത പണം എന്തിന് വിനിയോഗിച്ചുവെന്നതുപോലീസ് അന്വേഷിച്ച് വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ...

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും

തിരുവനന്തപുരം : മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ...
- Advertisment -

Most Popular

- Advertisement -