Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.കൊട്ടിക്കലാശം  ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്   വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്  ഉച്ചവരെ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് ശേഷം വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും ഉണ്ടാകും.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും.  ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്.

പി.വി അന്‍വര്‍ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.

മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ പാർട്ടികൾക്കുമുണ്ട് .19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23 ന് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളേജിൽ വയറിൽ കത്രിക കുടുങ്ങിയ സംഭവം : സർജറി നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തിൽ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതി അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ...

എസ് എൻ ഡിപി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോഴഞ്ചേരി: യോഗത്തിന്റെ സംഘടിത ശക്തിയെ ഒരു അളവുകോൽ വച്ചും അളക്കാൻ മുസ്ലിം ലീഗ് എന്ന രാഷ്ടിയ പാർട്ടിക്കോ സഹോദര സംഘടനകൾക്കോ കഴിയില്ല എന്നും യോഗം ജനറൽ സെക്രട്ടറിയെ സ്പർശിക്കാൻ പോലും അനുവദിക്കില്ല എന്നും ...
- Advertisment -

Most Popular

- Advertisement -