Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsറവന്യൂ വകുപ്പിലെ...

റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം: നടപടിയിൽ ഇടപെട്ട് ട്രൈബ്യൂണൽ

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേചെയ്തത്.

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് തിടുക്കപ്പെട്ട്സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ വാദം. ഈ വാദമാണ് ട്രൈബ്യൂണൽ തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേടനെതിരെ വീണ്ടും പീഡന പരാതിയുമായി രണ്ട് യുവതികൾ

തിരുവനന്തപുരം : റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് എതിരെ വീണ്ടും പീഡന പരാതികൾ.രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020ലും 2021ലും നടന്ന സംഭവങ്ങളിലാണ് പരാതി. നേരത്തെ തൃക്കാക്കര പൊലീസ്...

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  സൈബർ പോലീസ് പിടികൂടി

പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ്  പിടികൂടി. പത്തനംതിട്ട സൈബർ പോലീസ്  കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ...
- Advertisment -

Most Popular

- Advertisement -