Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകുടുംബവഴക്കിനെ തുടർന്ന്...

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

ചങ്ങനാശ്ശേരി: കുടുംബവഴക്കിനെ തുടർന്ന് ദന്തഡോക്ടർമാരായ ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിൽ ഭാര്യയ്ക്ക് കുത്തേറ്റു. കത്രിക ഉപയോഗിച്ച് തലയിലും കയ്യിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്ക്കപ്പാടം കുത്തുകല്ലുങ്കൽ ബോബി ജോർജ് അലക്‌സിന്റെ (55) ഭാര്യ അജിത സാറാ ചാക്കോ്(50)യ്ക്കാണ് കുത്തേറ്റത്.

ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ബോബിയെ തൃക്കൊടിത്താനം പൊലീസ്  അറസ്റ്റ് ചെയ്തു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെ ദന്തഡോക്ടർമാരാണ് ഇരുവരും.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ.  ഇന്ന് ഉച്ചയോടെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. തുടർന്ന് ബോബി ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാവുബലി : കെഎസ്ആർടിസി  നൂറോളം അധിക ബസുകൾ നിരത്തിലിറക്കും: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ...

ഒറ്റമഴയിൽ ടാർ ഇളകി ഉത്രമേൽ – പുല്ലുകോട്ടുപടി റോഡിൽ യാത്ര ദുരിതം

തിരുവല്ല: മഴ ശക്തമായതോടെ തിരുവല്ല നഗരസഭയിലെ ഉത്രമേൽ - പള്ളിയമ്പിൽപടി - പുല്ലുകോട്ടുപടി റോഡിൽ ടാർ ഇളകി യാത്ര ദുരിതമായി. നഗരസഭയുടെ 30-ാം വാർഡിലെ പ്രധാന റോഡിനാണ് ഈ ദുർഗതി. വർഷങ്ങൾക്ക് മുൻപാണ്...
- Advertisment -

Most Popular

- Advertisement -