Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎസ്ഐആർ അന്തിമ...

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ: ജില്ലയിലെ എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ ഇലക്ഷൻ കമ്മീഷൻ്റെ voters.eci.gov.in എന്ന വെബ് സൈറ്റിലും കേരള ചീഫ് ഇലക്ട്രറൽ ഓഫീസറുടെ ceo.kerala.gov.in എന്ന വെബ് സൈറ്റിലും ഇ സി ഐ നെറ്റ്, വോട്ടർ ഹെൽപ്‌ലൈൻ എന്നീ ആപ്പുകളിലും ലഭ്യമാണ്.

അന്തിമ പട്ടികയിൽ ജില്ലയിൽ ആകെ 16,70,847 വോട്ടർമാരാണുള്ളത്. 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ് ഐ ആർ ഡ്രാഫ്റ്റ് റോളിൽ 16,16,561 പേരാണ് ഉണ്ടായിരുന്നത്. 2002 ലെ എസ് ഐ ആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്ന 1,45,411 പേരുടെയും വോട്ടർ പട്ടികയിൽ ചേർത്ത വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 110667 പേരുടെയും ഹിയറിംഗ് പൂർത്തിയാക്കിയപ്പോൾ ജില്ലയിൽ എസ് ഐ ആർ വോട്ടർ പട്ടികയിൽ നിന്നും  4405 പേർ മാത്രമാണ് പുറത്തായത്.

വോട്ടർ പട്ടികയുടെ പകർപ്പുകൾ എല്ലാ നിയോജക മണ്ഡല തലത്തിലെയും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് നൽകിയിട്ടുണ്ട്.  ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഓഫീസുകളിലും പൊതു ജനങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ല : സണ്ണി ജോസഫ്

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ബലാത്സംഗ പരാതിയിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ആദ്യ ബലാത്സംഗ പരാതിയിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി .ജനുവരി ഏഴ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി...
- Advertisment -

Most Popular

- Advertisement -