Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക തട്ടിപ്പ്...

സാമ്പത്തിക തട്ടിപ്പ് ആരോപണം : പ്രമോദ് നാരായണനെതിരെ  പൊലീസ് കേസെടുത്തു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ നൂറനാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ. ​സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിക്കാരന്റെ ആരോപണം.

2014 – 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപിച്ചത്. ​ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രാഥമിക ഘട്ടത്തിലാണെന്നും നൂറനാട് പൊലീസ് വ്യക്തമാക്കി. കേസിന്റെ കൂടുതൽ വിവരങ്ങൾ തുടരന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വേമ്പനാട് കായല്‍ ശുചീകരണം : നീക്കിയത് 1.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞത്തിലൂടെ 1643 കി. ഗ്രാം പ്ലാസ്റ്റിക്...

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി - ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26...
- Advertisment -

Most Popular

- Advertisement -