Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅയൺ ബോക്സിൽ...

അയൺ ബോക്സിൽ നിന്നും തീ പടർന്നു : അതിരമ്പുഴയിൽ വീടിനുള്ളിൽ തീ പടർന്നു

കോട്ടയം: അയൺ ബോക്സ് ഓഫാക്കാൻ മറന്നതിനെ തുടർന്ന് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്.

പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്. പിന്നീട് രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീടിന്റെ മുറിയിൽ ഉണ്ടായിരുന്ന 2 കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു

വീടിന്റെ പുറകു വശത്ത് കൂടി പുക ഉയരുന്നത് കണ്ട ഇവർ ഉടൻ തന്നെ ക്രോ ബാർ ഉപയോഗിച്ച് വാതിൽ പൊളിച്ചു. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി  വീടിനകത്ത് കയറിയാണ് തീ പൂർണമായി അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി ; പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസ പരിപാടി പ്രസിഡൻ്റ് പ്രൊ. ഏടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു .മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ഒന്നാം സമ്മാനാർഹയായ കുമാരി മെൽവിയയെ അനുമോദിച്ചു കൊണ്ട് സെക്രട്ടറി...

കോട്ടയത്തെ ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി: പരിശോധന ശക്തമാക്കി എക്സൈഡ്

കോട്ടയം : കോട്ടയത്തെ ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി എക്സൈസ് സംഘം. ഇന്റലിജൻസ് ജോയിന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോട്ടയം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും കോട്ടയം റെയിഞ്ച് പാർട്ടിയും കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ്...
- Advertisment -

Most Popular

- Advertisement -