Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാരുണ്യ യാത്ര:...

കാരുണ്യ യാത്ര: ബസ്സുകള്‍ സമാഹരിച്ച 93,253 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ആലപ്പുഴ: വയനാടിനായി മണ്ണഞ്ചേരിയിലെ ഏഴു ബസ്സുകള്‍ സര്‍വീസ് നടത്തി സമാഹരിച്ച 93253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പും അംബികേശ്വരി ബസ്സും തിങ്കളാഴ്ച സര്‍വീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി യാത്രക്കാര്‍ സംഭാവനയായി നല്‍കിയ വസ്ത്രങ്ങളും കൈമാറി. മണ്ണഞ്ചേരി -ഇരട്ടക്കുളങ്ങര സര്‍വീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി കഞ്ഞിപ്പാടം വഴിയുള്ള ഇഷാന്‍, മണ്ണഞ്ചേരി റെയില്‍വെ വഴിയുള്ള റോഷന്‍, കലവൂര്‍-റെയില്‍വെ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍, ഡാനിഷ് എന്നീ ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി

പാലക്കാട് : ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി .ഞായറാഴ്ച രാവിലെയാണ് വീടിനു 100 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത് . മൃതദേഹം...

എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ല : ബിനോയ് വിശ്വം

ആലപ്പുഴ : എഡിജിപി എം ആർ അജിത് കുമാറിനോടുള്ള  സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്‍റെ  ഭാഗത്ത്‌ നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ്...
- Advertisment -

Most Popular

- Advertisement -