Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹിന്ദു സമാജം...

ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും  കൂടുതൽ സംഘടിതരാകണം: മഹാ മണ്ഡലേശ്വർ

കൊച്ചി: ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും സാമൂഹ്യ ശക്തിയിലും കൂടുതൽ സംഘടിതരാകാൻ സജ്ജരാകണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മഹാ മണ്ഡലേശ്വർ.

ഹിന്ദു സമാജം ആനയെപ്പോലെയാണിന്ന്. സ്വന്തം കരുത്തറിയാത്തതിനാൽ പാപ്പാന്മാരുടെ തോട്ടിയാലെന്നപോലെ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ഹിന്ദു സമൂഹം ഇന്ന് സവിശേഷമായ, സങ്കീർണ്ണമായ, കാലത്തിലും അന്തരീക്ഷത്തിലുംകൂടെയാണ് കടന്നുപോകുന്നത്. ഹിന്ദു സമൂഹം അനാദിയായ ഒരു സംസ്‌കൃതിയുടെ തുടർച്ചയാണ്.

ഐശ്വര്യപൂർണ്ണമായി തുടർന്നുപോന്ന ഒരു സാമൂഹ്യ വ്യവസ്ഥയ്‌ക്കുമേൽ പലതരം അധിനിവേശങ്ങൾ വന്നതിന്റെ ഫലമായി ആ സമാജം ചിതറിപ്പോയി. അങ്ങനെയിരിക്കെയാണ് നമുക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചത്. അപ്പോഴും പക്ഷേ സാംസ്‌കാരികമായ, സാമാജികമായ സ്വാതന്ത്ര്യം ലഭിച്ചില്ല. ആ വഴിയിൽ നാം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, ആനന്ദവനം സ്വാമികൾ വ്യക്തമാക്കി.

2027 ജനുവരി 22 മുതൽ ഫെബ്രുവരി 26 വരെയാണ് മാഘമഹോത്സവം വരുന്നത്. നമ്മുടെ എല്ലാ ഹൈന്ദ ധർമ്മ സ്ഥാപനങ്ങളും ആശ്രമങ്ങും സമൂഹവും സംഘടനകളും ഒന്നിച്ചുനിന്ന് അതിനെ വലിയ സംഗമമാക്കണം. ഹിന്ദുഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും പോലുള്ള സംഘടനകൾ അതിന് മുന്നിൽനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറമൂട്ടിൽ കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16)മൃതദേഹം ഇന്ന് രാവിലെയാണ്...

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതി (CITS) പ്രവേശനം മെയ് 10 വരെ

തിരുവനന്തപുരം : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT), 2026–27 അക്കാദമിക് സെഷനിലേക്കുള്ള ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതിയിലേക്കുള്ള (CITS) പ്രവേശനം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള...
- Advertisment -

Most Popular

- Advertisement -