Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയുടെ സീലിംഗ് ഇളകി വീണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയുടെ സീലിംഗ് ഇളകി വീണ് രണ്ട് വനിതാ ജീവനക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് അപകടം നടന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനീത കെ, സുമതി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ഉടനെ ചാത്തങ്കരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്  ചികിത്സ നൽകി.

പി.വി.സി. പാനൽ ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയുടെ ഭാഗങ്ങൾ ജീവനക്കാർ ജോലി ചെയ്തിരിക്കുമ്പോഴാണ് ഇളകി വീണത്. കാലപ്പഴക്കത്താൽ ഇളകി വീണതാകാമെന്നാണ് നിഗമനം. മേൽക്കൂരയുടെ ഭാഗങ്ങൾ ഇളകി വീണപ്പോൾ ഈ ഭാഗത്ത് മറ്റ് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

അതേസമയം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം തുടർന്ന് കെട്ടിടം അപകട ഭീഷണി നേരിടുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ നിരന്തരം പഞ്ചയത്ത് പടിക്കൽ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.  പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലേക്ക് പ്രവർത്തനം മാറിയിട്ട് ഏതാനും വർഷങ്ങൾ മാത്രം ആയിട്ടുള്ളു. ഇതിന് മുമ്പും സമാനമായ രീതിയിൽ സീലിങ് ഇളകി വീണിരുന്നു. രാത്രിസമയം ആയതിനാൽ അന്നും  അപകടം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി ; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി

കൊച്ചി : ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ വീട്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ...

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തയുടെ  കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം  നടന്നു

ഡാളസ്: കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ് വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ്...
- Advertisment -

Most Popular

- Advertisement -