Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ഏഴംകുളത്ത്...

അടൂർ ഏഴംകുളത്ത് അർധനഗ്നനായ അജ്ഞാതന്റെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: രാത്രിയുടെ മറവിൽ നഗ്നനായി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിലൂടെ സഞ്ചരിക്കുന്ന അജ്ഞാത വ്യക്തിയുടെ ശല്യം അടൂർ ഏഴംകുളം പഞ്ചായത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വാഴവിളപ്പടി, പട്ടാഴിമുക്ക് പ്രദേശങ്ങളിലാണ് ഇയാളുടെ സാന്നിധ്യം പതിവായിരിക്കുന്നത്.

വീടുകൾക്കും കടകൾക്കും മുന്നിലൂടെ ഇയാൾ നഗ്നനായി നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്..കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായി. ഇതേത്തുടർന്ന് നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

വീണ്ടും സമാനമായ രീതിയിൽ അജ്ഞാതൻ പ്രത്യക്ഷപ്പെട്ടതോടെ പ്രദേശവാസികളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീടുകൾക്ക് സമീപമാണ് രാത്രികാലങ്ങളിൽ ഇയാൾ എത്തുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെത്തുന്ന ഇയാൾ പിന്നീട് വീടുകൾ കൂടുതലുള്ള ജനവാസ മേഖലയിലേക്ക് നടന്നുപോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്.

ആളൊഴിഞ്ഞ സമയങ്ങളിൽ ഇത്തരത്തിൽ ഇയാൾ കറങ്ങിനടക്കുന്നത് പ്രദേശത്തെ കുടുംബങ്ങളുടെ സുരക്ഷിതത്വബോധത്തെ ബാധിച്ചിട്ടുണ്ട്.

അതേസമയം, വീടുകളിലോ കടകളിലോ മോഷണശ്രമമോ മറ്റ് അതിക്രമങ്ങളോ  ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തിൽ പ്രദേശവാസികൾ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

അജ്ഞാതന്റെ സാന്നിധ്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ പോലീസ് അടിയന്തരമായി ഇടപെട്ട് ഇയാളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളുടെ സഞ്ചാരപാത കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും

പാലക്കാട് : വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും. കോൺഗ്രസ് നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന...

അണക്കെട്ട് തുറക്കും,ജാഗ്രത വേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടുകയാണ്. അതിനാൽ പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി,...
- Advertisment -

Most Popular

- Advertisement -