Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiപുൽവാമ ഭീകരാക്രമണത്തിന്റെ...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു .പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വച്ചാണ് നിരോധിത ഭീകരസംഘടനയായ ‘അൽ ബദർ’ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാന് ഒന്നിലധികം വെടിയുണ്ടകൾ ഏറ്റു. സംഭവസ്ഥലത്തു വെച്ചു തന്നെ അയാൾ മരിച്ചതായാണ് വിവരം. കശ്മീരിലെ പുൽവാമ സ്വദേശിയായ ഹംസ ബുർഹാനെ 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 40 ലധികം സൈനികരാണ് കൊല്ലപ്പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പിന്മാറ്റം : എബിവിപി സമരത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന സെക്രട്ടറി

കോട്ടയം: പി എം ശ്രീയിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്  പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതി പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ...

2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി എങ്ങനെയറിയാം : രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : 2022 ലേ ഭാരത് ജോഡോ യാത്രയ്ക്കിടെ 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -