Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalഎയർ ഇന്ത്യ...

എയർ ഇന്ത്യ 6 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി:  കർശന സുരക്ഷാ പരിശോധനയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.

ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദ് ചെയ്തത്.  പരിശോധനാ കാരണങ്ങളാല്‍ സമയത്ത് വിമാനം ലഭ്യമാകാതിരുന്നതാണ് അഹമ്മദാബാദ്-ലണ്ടന്‍ വിമാനം റദ്ദാക്കാന്‍ കാരണമായത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  –  ജാഗ്രത നിർദ്ദേശം – ഐ എൻ സി ഒ ഐ എസ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്  (05-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ(32) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൾ ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ്...
- Advertisment -

Most Popular

- Advertisement -