Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി പ്രതിരോധം:...

പക്ഷിപ്പനി പ്രതിരോധം: പ്രഭവ കേന്ദ്രങ്ങളുടെ പരിധിയിൽ അണുനശീകരണം

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തുകളിലെ പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച അണുനശീകരണം നടത്തി.

പി.പി.ഇ കിറ്റ് ധരിച്ച നാല് ദ്രുതകർമ്മ സേനകളുടെ നേതൃത്വത്തിലാണ് പക്ഷികളെ കൊന്നു, കത്തിച്ച ഇടങ്ങളിൽ പ്രോട്ടോകോൾ പ്രകാരം അണുനശീകരണം നടത്തിയത്. ഫ്ലെയിം ഗ്യാസ് ഉപയോഗിച്ചും സോഡിയം ഹൈപ്പോക്ലോറേറ്റ് സ്‌പ്രെ ചെയ്തും കുമ്മായം വിതറിയുമായാണ് പ്രദേശം അണുവിമുക്തമാക്കിയത്. ഇതോടെ പക്ഷിപ്പനി പ്രതിരോധത്തിൻറെ ആദ്യഘട്ടം പൂർത്തിയായി.

പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ നിരീക്ഷണ മേഖലയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു രണ്ടാഴ്ചയിലൊരിക്കൽ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ അയച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ മൂന്ന് മാസം അയച്ചു, സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാലാണ് പ്രദേശം പക്ഷിപ്പനി മുക്തമായതായി അറിയിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് –  ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്

തിരുവനന്തപുരം:  ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്. പ്രതി സുകാന്തിനായി...

കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു : 3 പേർക്ക് ഗുരുതര പരുക്ക്

പാലക്കാട് : പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്ക്.പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് എന്നിരാണു മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്...
- Advertisment -

Most Popular

- Advertisement -