Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramതിരഞ്ഞെടുപ്പ് പരിശോധന...

തിരഞ്ഞെടുപ്പ് പരിശോധന : മലപ്പുറത്ത് നിന്ന് പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു 

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലീസ്, എക്‌സൈസ്, ഇന്‍കം ടാക്സ്, സെന്‍ട്രല്‍ ഗുഡ്ഡ് ആന്‍ഡ് സര്‍വിസസ് ടാക്‌സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്‌ലൈയിങ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്.

പൊലീസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എം.ഡി.എം.എ. ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ 4098. 46 ഗ്രാം മയക്കുമരുന്ന്. 4383 ഹാന്‍സ് പാക്കറ്റ്, 30 ഐ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങളും 15 ബോക്‌സുകള്‍, ഇലക്‌ട്രോണിക് അല്ലാത്ത 40 ഡിറ്റണേറ്ററുകള്‍, 49 ജലാറ്റിന്‍ സ്റ്റിക്കുകള്‍. ഒരു നാടന്‍ തോക്ക്, ആറ് വെടിയുണ്ടകള്‍ എന്നിവ പിടികൂടി. ആകെ 81.43172 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഇന്‍കം ടാക്സ് ടീം 87. 448 ലക്ഷം രൂപ പിടിച്ചെടുത്തു. എക് സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.691 ലക്ഷം രൂപയും 775. 77 ലിറ്റര്‍ മദ്യവും കഞ്ചാവും എം.ഡി.എം.എയും മെത്താഫെറ്റാമിനുമടക്കം 8952.053 കി. ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നാല് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ആകെ 78.65 ലക്ഷം രൂപ യുടെ വസ്തുക്കളാണ് പിടിച്ചത്. സി.ജി.എസ്.ടി പരിശോധനയില്‍ രണ്ട് ഡ്രോണുകള്‍ പിടികൂടി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റു : അമ്മയും കൂട്ടാളികളും അറസ്റ്റിൽ

മുംബൈ : ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയുൾപ്പെടെ 8 പേർ അറസ്റ്റിൽ.റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് 32-കാരി മനീഷ യാദവ് ഒന്നരമാസം...

കള്ളക്കടൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ...
- Advertisment -

Most Popular

- Advertisement -