Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവഞ്ചിപ്പാട്ട് പഠന...

വഞ്ചിപ്പാട്ട് പഠന കളരികൾക്ക്  തുടക്കമായി

ആറന്മുള : പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരികൾക്ക് ഇന്ന് തുടക്കമായി.കിഴക്കൻ, മധ്യ, പടിഞ്ഞാറൻ  മേഖലകളായി തിരിച്ചാണ് പഠന കളരി നടത്തുന്നത്

മധ്യമേഖലാ പഠന കളരി ഇന്ന് രാവിലെ ആറന്മുള പാഞ്ചജന്യം ഓഡറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു.   ജില്ലാ പഞ്ചായത്ത് തുടർന്നുള്ള വർഷങ്ങളിലും ആവശ്യമായ ധനസഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സതീദേവി,  ശ്രീലേഖ, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ എസ് സുരേഷ്, ഭരണസമിതി അംഗങ്ങളായ പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ഇടയാറൻമുള പ്രതിനിധികളായ പി ആർ ഷാജി, മനേഷ് നായർ എന്നിവർ പ്രസംഗിച്ചു. ഇരുന്നൂറോളം കുട്ടികൾ കളരിയിൽ പങ്കെടുക്കുന്നുണ്ട്

കിഴക്കൻ മേഖല വഞ്ചിപ്പാട്ട് പഠനകളരി ചെറുകോൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ ആരംഭിച്ചു   പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം  സാറാ തോമസ് ഉദ്ഘാടനം ചെയ്തു.  പള്ളിയോട സേവാ സംഘം ജോ.  സെക്രട്ടറി  അജയ് ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ  സന്തോഷ്, രവീന്ദ്രൻ നായർ,  അനൂപ് ഉണ്ണികൃഷ്ണൻ, പ്രതിനിധികളായ  ജയപ്രകാശ്, രത്നാകരൻ നായർ, ചന്ദ്രശേഖരൻ ഇടപ്പാവൂർ, ശ്രീധരൻ നായർ പുല്ലുപ്രം, രാധാകൃഷ്ണൻ നായർ ഇടക്കുളം, സുരേഷ് റാന്നി, മോഹൻ ജി നായർ നെടുമ്പ്രയാർ, ചെറുകോൽ കരയോഗം പ്രസിഡന്റ് ഹരിചന്ദ്രൻ നായർ, പഞ്ചായത്ത് അംഗം സുമ പി നായർ എന്നിവർ പ്രസംഗിച്ചു

പടിഞ്ഞാറൻ മേഖലാ വഞ്ചിപ്പാട്ട് പഠന കളരി മുണ്ടൻകാവ് തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ആഡിറ്റോറിയത്തിൽ   എൻ എസ് എസ് താലുക്ക് യൂണിയൻ പ്രസിഡൻ്റ് പി എൻ സുകുമാരപണിക്കർ  ഉദ്ഘാടനം ചെയ്തു. സേവാ സംഘം ട്രഷറർ രമേശ് മാലിമേൽ അധ്യക്ഷത വഹിച്ചു.  പടിഞ്ഞാറൻ മേഖലയിലെ 18 കരകളിലെ കുട്ടികളാണ് കളരിയിൽ പങ്കെടുക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റില്‍

മലപ്പുറം : കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ ആണ് വനംവകുപ്പിന്റെ പരാതിയിൽ അറസ്റ്റിലായത്. ആർത്തല ടീ എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന...

Kerala Lotteries Results 01-08-2026 Karunya KR-763

1st Prize : ₹1,00,00,000/- KO 247228 (THRISSUR) Consolation Prize ₹5,000/- KN 247228 KP 247228 KR 247228 KS 247228 KT 247228 KU 247228 KV 247228 KW 247228 KX 247228 KY 247228 KZ 247228 2nd Prize ₹25,00,000/- KO 612507...
- Advertisment -

Most Popular

- Advertisement -