Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസാങ്കേതികവിദ്യയിൽ പ്രാവീണ്യം...

സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടി അതിനെ നിയന്ത്രിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണം: മന്ത്രി റോജി എം. ജോൺ

ആലപ്പുഴ : സാങ്കേതികവിദ്യയെ കേവലം ഉപഭോക്താക്കളായി ഉപയോഗിക്കുക എന്നതിനപ്പുറം അതിൽ പൂർണ്ണ പ്രാവീണ്യം നേടാനും അതിനെ സ്വന്തം നിയന്ത്രണത്തിലാക്കാനും വിദ്യാർഥികൾക്ക് സാധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.

ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ അക്കാദമിക് റെക്കഗ്നിഷൻ സെറിമണി 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യ വളരുമ്പോൾ അതിനനുസരിച്ച് വിദ്യാർഥികളെ  പ്രാഗല്ഭ്യമുള്ളവരാക്കി മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അനുഭവപാഠങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ജീവിതവിജയം കൈവരിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഐ.എച്ച്.ആർ.ഡി (IHRD) ഡയറക്ടർ പ്രൊഫ. എം.വി. രാജേഷ്
അധ്യക്ഷനായി. കോളേജ് ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ഡോ. വി.എസ്. ഹരി, ഡീൻ ഡോ. കെ.ടി. ഷാനവാസ് എന്നിവരും അധ്യാപകരും സാങ്കേതിക രംഗത്തെ പ്രമുഖരും പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു:  ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഫറോക്കില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്....

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് ആരംഭിച്ചു : നിര്‍മ്മാണം ധൃതഗതിയില്‍

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ടാറിങ് ആരംഭിച്ചു. പരമാവധി മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 12.75 കിലോമീറ്റര്‍ പാതയില്‍ രണ്ടാമത്തെ റീച്ചായ കെല്‍ട്രോണ്‍ കൊച്ചിവെളിക്കവലയില്‍ എരമല്ലൂര്‍ മുതല്‍...
- Advertisment -

Most Popular

- Advertisement -