Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് വാർത്ത ഫലം കണ്ടു: തുകലശ്ശേരി- കാവുംഭാഗം  റോഡ് വശത്തെ ഓട വൃത്തിയാക്കി

തിരുവല്ല: ദേശം ന്യൂസ് വാർത്ത ഫലം കണ്ടു. തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ കാടുമൂടിയ ഓട അധികൃതർ എത്തി വൃത്തിയാക്കി. എം സി റോഡിൽ നിന്ന് ആരംഭിക്കുന്ന തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ ഓട മഴയും തുടർന്ന്  വെള്ളം ഒഴുക്കും കാരണം  കാട് മൂടിയ നിലയിൽ ആയിരുന്നു.  രണ്ട് അടി വീതിയും  മൂന്ന് അടി താഴ്ചയുമാണ് ഓടയ്ക്ക് ഉണ്ടായിരുന്നത്. 

വലിയ വാഹനങ്ങൾ വശം  നൽകുമ്പോൾ ഇരുചക്രവാഹനക്കാർ  ഓടയിൽ പതിക്കുന്നത് പതിവായിരുന്നു. ഓട കാടുമൂടിയ തിനാൽ ഇഴ ജന്തുക്കളുടെ ഭയത്താലാണ് പ്രദേശവാസികൾ കാൽനടയായി പോയിരുന്നത്. അമ്യതവിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല മഹാദേവക്ഷേത്രം, കാവുംഭാഗം  എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാനപാതയാണ്. സമീപവാസികളുടെ  ആവശ്യ പ്രകാരം ദേശം ന്യൂസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്ന് (വ്യാഴം) രാവിലെയോടെ അധികൃതർ എത്തി വൃത്തിയാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു     

പത്തനംതിട്ട: കൈപ്പട്ടൂർ ജംഗ്ഷന് സമീപം ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി ദീപക്ക് ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളത്ത് പ്രവർത്തിക്കുന്ന എ സി...

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തുക ദേവസ്വം ബോര്‍ഡ് ജീപ്പില്‍

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പമ്പയില്‍ നിന്ന് ശബരിമലയില്‍ എത്തുക ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഗൂര്‍ഖാ ജീപ്പില്‍. വാഹന വ്യൂഹം ഒഴിവാക്കിയാണ് മലകയറുക. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ...
- Advertisment -

Most Popular

- Advertisement -