Tuesday, September 29, 2026
No menu items!

subscribe-youtube-channel

Homeചിരഞ്ജീവി –...

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ചിത്രീകരണം പുരോഗമിക്കുന്നു

ചെന്നൈ: മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് ചിരുബോബി2 / ചിരു158 എന്നാണ്.

കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണവും അതിനായി ചിരഞ്ജീവി കാണിച്ച പ്രതിബദ്ധതയുമാണ് വാർത്തയാവുന്നത്.

സിനിമയോടുള്ള തന്റെ അഭിനിവേശം സമാനതകളില്ലാത്തത് എന്തുകൊണ്ടാണെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി വീണ്ടും തെളിയിക്കുന്ന കാഴ്‌ച്ചയാണ് ഈ സംഘട്ടന ചിത്രീകരണം കാണിച്ചു തരുന്നത്. മഴയിൽ ഉള്ള സംഘട്ടന രംഗം ആണ് വലിയ കാൻവാസിൽ ചിത്രത്തിനായി ഒരുക്കിയത്. 12 മണിക്കൂറോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഈ രംഗം പൂർത്തിയായത്.

വാൾട്ടെയർ വീരയ്യയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന്റെ സംഘട്ടന രംഗം ഒരുക്കിയത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്സ് രാം-ലക്ഷ്മൺ ടീം ആണ്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ബ്ലോക്കുകളിലൊന്നായി ആണ് ഇത് ചിത്രീകരിച്ചത്. ഈ സംഘട്ടനത്തിനായി രാവിലെ 9 മണിക്ക് ലൊക്കേഷനിൽ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴയിൽ ചിത്രീകരിച്ചു.

ചിത്രീകരണ വേളയിൽ അദ്ദേഹം പുലർത്തിയ അച്ചടക്കവും സഹിഷ്ണുതയും മുഴുവൻ യൂണിറ്റിനെയും ആകർഷിക്കുന്ന ഒന്നായിരുന്നു. മലയാളി താരം അനശ്വര രാജൻ ആണ് നിലവിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തെലുങ്ക് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. രചന, സംവിധാനം – ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ – കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ് -വെങ്കട്ട് കെ നാരായണ, സംഗീതം -തമൻ എസ്, തിരക്കഥാകൃത്തുക്കൾ – കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി ത തുടങ്ങിയവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും മഴ തുടരും : രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം...
- Advertisment -

Most Popular

- Advertisement -