Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകോട്ടത്തോട് പാലത്തിന്...

കോട്ടത്തോട് പാലത്തിന് സമീപം  പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു

തിരുവല്ല : പുഷ്പഗിരി – തുകലശ്ശേരി റോഡിലെ കോട്ടത്തോട് പാലത്തിന് സമീപം  പൈപ്പ് പൊട്ടി  കുടിവെളളം പാഴാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച  രാത്രി മുതലാണ് പൈപ്പ്  പൊട്ടിയൊഴുകാൻ തുടങ്ങിയതെന്ന്  പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച വാട്ടർ അതോറിറ്റി അധികൃതർ എത്തി പരിശോധന നടത്തി പോയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.  പൈപ്പ് പൊട്ടിയൊഴുകിയതോടെ റോഡിൽ കുഴി രൂപപ്പെട്ടു. ഇതിലൂടെ റോഡിൽ മുഴുവൻ കുടിവെളളം വ്യാപിക്കുന്നു. ഇതിലെ കടന്നു പോകുന്ന  കാൽനടക്കാരിലും ഇരുചക്ര വാഹന യാത്രക്കാരിലും വെളളം തെറിച്ച് വീഴുന്നതായി പരാതിയുണ്ട്.

അതേ സമയം പൈപ്പ് പൊട്ടിയതോടെ രാത്രിയിലും പകലും  ഇടവിട്ട സമയങ്ങളിൽ ലൈൻ പൂട്ടുന്നുണ്ട്.  ഇതോടെ പ്രദേശത്ത് കുടിവെളള ക്ഷാമം നേരിടുകയാണ് . കുടിവെള്ളം കിട്ടാതെ വരുന്നതോടെ ഹോട്ടലും മറ്റ് സ്ഥാപനങ്ങളും വാട്ടർ അതോറിറ്റിയിൽ അറിയിക്കുന്നത് അനുസരിച്ച് വെള്ളം തുറന്നു കൊടുക്കുന്നതായും നാട്ടുകാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൻ ലഹരിവേട്ട : മാഫിയാസംഘം പിടിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ സംസ്ഥാനാന്തര ലഹരിമരുന്ന് മാഫിയയുടെ മുഖ്യ കണ്ണികളായ നാല് പേർ അറസ്റ്റിലായി. പത്ത് കോടിയോളം വില വരുന്ന 13 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി പൊലീസ്...

Kerala Lotteries Results 20-10-2025 Bhagyathara BT-25

1st Prize : ₹1,00,00,000/- BF 176282 (PALAKKAD) Consolation Prize ₹5,000/- BA 176282 BB 176282 BC 176282 BD 176282 BE 176282 BG 176282 BH 176282 BJ 176282 BK...
- Advertisment -

Most Popular

- Advertisement -