Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി പാക്കേജിൽ...

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട : കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്.

ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാർ പറഞ്ഞു.

യാത്രക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം ജി അറിയിച്ചു . ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ  പകരം ബസ് അയച്ചിരുന്നു.  രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പോളി പള്ളി തിരുന്നാൾ : സുഗമമായ നടത്തിപ്പിന് ക്രമീകരണങ്ങളായി

ആലപ്പുഴ : തുമ്പോളി സെന്റ് തോമസ് പള്ളിയിലെ ദർശന തിരുനാളുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ  ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്  യോഗം ചേർന്നു. എംഎൽഎ എ ഡി തോമസിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.   യോഗത്തിൽ വിവിധ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം : 2 പേർ അറസ്റ്റിൽ

വയനാട് : മാനന്തവാടിയിൽ ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ് , അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .നിലവിൽ രണ്ടു പ്രതികൾ ഇപ്പോഴും...
- Advertisment -

Most Popular

- Advertisement -