Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസ് ഓപ്പറേഷൻ...

എക്സൈസ് ഓപ്പറേഷൻ തണ്ടർ: ഡ്രൈ ഡേ ദിനത്തിൽ മദ്യം വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത് കണ്ണാമ്പടം ജോയ്സൺ ജോണിനെ (43)യാണ് എക്സൈസ് സംഘം പിടിയിലായത്. 

ഓണം സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി ഓഗസ്റ്റ് 1-ന് രാവിലെ  എക്സൈസ് സംഘം പരിശോധന നടത്തിയത്. നാല്പാത്തിമല ഭാഗത്ത് കേരള ജല അതോറിറ്റിയുടെ  കുടിവെള്ള പദ്ധതി വാട്ടർ ടാങ്കിന് സമീപത്തെ വീട്ടിലാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾ അനധികൃത മദ്യ വില്പന നടത്തിയ കുറ്റത്തിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് )രഞ്ജിത്ത് കെ നന്ത്യാട്ടും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു കേസ് എടുത്തു. 

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 600/- രൂപയും കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )  സുമോദ് കെ. എസ്, പ്രിവ ന്റ്റീവ് ഓഫീസർ (ഗ്രേഡ് )   സുജിത് റ്റി. എസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ നാരായണൻ, ജോമിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയപ്രഭ എം. വി  എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ ക്ഷീരമേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും:  മന്ത്രി ജെ. ചിഞ്ചുറാണി

ആലപ്പുഴ: സംസ്ഥാനത്തെ ക്ഷീരമേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്  മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിൻ്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ ക്ഷീരസംഗമത്തിൻ്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം : കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ്...
- Advertisment -

Most Popular

- Advertisement -