Monday, September 28, 2026
No menu items!

subscribe-youtube-channel

HomeEducationപുനഃക്രമീകരിച്ച സ്കൂൾ...

പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം നാളെ നിലവിൽ വരും : എട്ട് മുതൽ 10 വരെ ക്ലാസുകളിൽ അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ ആരംഭിക്കും. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം  അരമണിക്കൂർ വർധിക്കും.

സംസ്ഥാനത്തെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം . ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

അരമണിക്കൂർ വീതമാണ് സ്കൂൾ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്.

തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിൻവലിക്കേണ്ടതില്ലെന്നും, പരാതി വന്നാൽ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

ന്യൂഡൽഹി: ഇറാനു നേരെ വീണ്ടും  യുഎസ് ആക്രമണം. ഇറാന്റെ ഭാ​ഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം. ഹോർമുസ്...

വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

തിരുവനന്തപുരം : 48-ാമത് വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ അശോകന്‍ ചരുവിലിന്.കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ്.വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.ഒരുലക്ഷം...
- Advertisment -

Most Popular

- Advertisement -