തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 3.30 ന് ആരംഭിക്കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുമായും ഒറ്റയ്‌ക്ക് എത്തുന്ന സ്ത്രീകള്‍ക്കുമാണ് ഈ സൗകര്യം.ശരാശരി ഒരു മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
കിഴക്കേനടയിലാണ് പ്രത്യേക ക്യൂ ഒരുക്കുക നിലവിലെ പന്തലിന് കിഴക്ക്, പൊലീസ് കണ്‍ട്രോള്‍ റൂമിന് എതിര്‍വശത്തു നിന്ന് ക്യൂ തുടങ്ങും. ഇതിനായി നാല് സ്റ്റീല്‍ വരികള്‍ പുതുതായി സ്ഥാപിക്കും. ദേവസ്വം യോഗം പദ്ധതി നടപ്പാക്കുന്നതിന് അഡ്മിനിസ്ട്രേറ്റര്‍ എസ്.ഹരിഗോപാലിനെ ചുമതലപ്പെടുത്തി.





