Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ലോക്സഭാമണ്ഡലം...

പത്തനംതിട്ട ലോക്സഭാമണ്ഡലം :ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;ആന്റോ ആന്റണി രണ്ടാമത് , തോമസ് ഐസക്ക് നാലാമത്

പത്തനംതിട്ട :പത്തനംതിട്ട മണ്ഡലത്തിലെ ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ബാലറ്റില്‍ വരുന്നത്.

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയി പി. മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനൂപ് വി ഏഴാമതും കെ.സി. തോമസ് എട്ടാമതും വരും. ഇതിന് പുറമേ നോട്ടകൂടി ഉള്‍പ്പെടുമ്പോള്‍ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒന്‍പതാകും.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ ബാലറ്റിലെ ക്രമനമ്പര്‍ നിശ്ചയിക്കുന്നത്. ഇതില്‍തന്നെ ദേശീയ പാര്‍ട്ടികള്‍, പ്രാദേശീക പാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായും തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ഇബി അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം  28ന്

ആലപ്പുഴ: നിർമ്മാണം പൂർത്തീകരിച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെ.എസ്.ഇ.ബി) അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി 28ന് പകൽ മൂന്ന് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ...

മോക് ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില  സംയുക്തമായി നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക് ഡ്രിൽ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത...
- Advertisment -

Most Popular

- Advertisement -