തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് രാജേഷ് കുമാറിൽ നിന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ബ്രിഗേഡിയർ ആനന്ദ് കുമാറും, ക്ഷേത്രം മാനേജർ എൻ. കെ അനിൽകുമാറും ചേർന്ന് ഏററുവാങ്ങിയത്.
ക്ഷേത്രം ജീവനക്കാരനായ കൃഷ്ണകുമാർ.ബി, രാഹുൽ. ആർ, ഹരികൃഷ്ണൻ, ജയിൽ ജോയിന്റ് സൂപ്രണ്ട് വിഷ്ണു, ഉദ്യോഗസ്ഥരായ ബിജുകുമാർ, ജോസ് വർഗീസ്, കിഷോർ, അരുൺ, മനോജ്, പ്രദീപ്, റീഷ് കുമാർ, നിഥീഷ, അതുൽ, ശരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ചേർന്ന് ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ക്ഷേത്രം തന്ത്രിക്ക് കൈമാറും.
ഞായറാഴ്ച്ച (11)രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. 18-നു വലിയ കാണിക്കയ്ക്കും, 19-നു നടക്കുന്ന പളളിവേട്ടയ്ക്കും ശേഷം 20-ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടിഅൽപശി ഉൽസവം സമാപിക്കും.





