Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപേരാമ്പ്രയിൽ ലഹരി...

പേരാമ്പ്രയിൽ ലഹരി നൽകി കൂട്ടബലാത്സംഗം : പ്രതികൾ പിടിയിൽ

കോഴിക്കോട് : പേരാമ്പ്രയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു.വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതിക്ക് ലഹരിവസ്തുക്കൾ നൽകിയ ശേഷം വിവിധയിടങ്ങളിൽ ലോഡ്ജിലും വീടുകളിലും കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.ഇതിന് ബന്ധു പണം കൈപ്പറ്റിയെന്നും പീഡനം വീഡിയോയിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.ഭീഷണി കാരണം യുവതി പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫുട്ബോൾ : മെക്‌സിക്കോ പ്രീക്വാർട്ടറിൽ

മെക്സിക്കോ സിറ്റി : ഫിഫ ലോകകപ്പ് മത്സരത്തിൽ എക്വഡോറിനെ കീഴടക്കി മെക്‌സിക്കോ പ്രീക്വാർട്ടറിൽ. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ നേടിയ രണ്ടു ഗോളുകൾക്കാണ് മെക്‌സിക്കോയുടെ വിജയം. പ്രീക്വാർട്ടറിൽ ബുധനാഴ്ച രാത്രി നടക്കുന്ന ഇംഗ്ലണ്ട് -...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി റോഡ് ഗേറ്റ്) ഡിസംബര്‍ 25 ന് രാത്രി എട്ട് മണി മുതല്‍ 26ന് രാവിലെ ആറ് മണി...
- Advertisment -

Most Popular

- Advertisement -