Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : ഭക്തജന സേവാകേന്ദ്രം ആരംഭിച്ചു

തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും ആഭിമുഖ്യത്തിൽ തുടങ്ങിയ  ഭക്തജന സേവാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്ത നിർവഹിച്ചു. ചക്കുളത്തുകാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായമെത്തിക്കുക എന്നതാണ് സേവാകേന്ദ്രത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു.

ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അനുഗ്രഹ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കെ ആർ. പ്രതാപചന്ദ്രവർമ്മ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം സലിം, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, ചക്കുളത്തമ്മ സേവാ സമിതി സെക്രട്ടറി വി ആർ രാജേഷ്, ഷാജി തിരുവല്ല, സുരേഷ് കാവുംഭാഗം, അജിത്ത് പിഷാരത്ത്, ഷെൽട്ടൻ വി റാഫേൽ,രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 16-10-2024 Fifty Fifty FF-113

1st Prize Rs.1,00,00,000/- FC 478593 (THIRUR) Consolation Prize Rs.8,000/- FA 478593 FB 478593 FD 478593 FE 478593 FF 478593 FG 478593 FH 478593 FJ 478593 FK 478593...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...
- Advertisment -

Most Popular

- Advertisement -