Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി സ്വിഫ്റ്റ്...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം:യാത്രക്കാരനും മർദനമേറ്റു

താമരശ്ശേരി :കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് താമരശ്ശേരി ബസ്ബേയ്ക്ക് സമീപത്തു വച്ച് കാറിൽ എത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്.

താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാൾ ബസ്സിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ സീറ്റില്ല എന്നു പറഞ്ഞു മടക്കി.തുടർന്ന് ഇവർ ബസിനു മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കി.തടയാൻ ശ്രമിച്ച ബസിലെ യാത്രക്കാരനായ സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിന് മര്ദനമേൽക്കുകയും ചെയ്തു.ഇതിനുശേഷം ഇവർ കാറിൽ കടന്നു കളഞ്ഞു.ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ  തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി...

ഊത്തപിടുത്തത്തിനെതിരെ കർശന നടപടി: അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

ആലപ്പുഴ: ഊത്ത മത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപടികൾ കടുപ്പിച്ചു. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയ പ്രദേശങ്ങളിൽ ഫിഷറീസ് വകുപ്പ്...
- Advertisment -

Most Popular

- Advertisement -