തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ എന്നു സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ ആറു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ സബ്‌മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.





