Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉള്‍നാടന്‍ മത്സ്യസമ്പത്ത്...

ഉള്‍നാടന്‍ മത്സ്യസമ്പത്ത് കുറയുന്നു:  കാരണം കണ്ടെത്താതെ കഴിയാതെ വകുപ്പ്

കോട്ടയം: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിന്റെ കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്. സാധാരണ വെള്ളപ്പൊക്ക സമയത്ത് മീന്‍ പിടിക്കാനിറങ്ങുന്നവര്‍ പറയുന്നു മത്സ്യങ്ങള്‍ കിട്ടാനില്ല. വെള്ളപ്പൊക്ക സമയത്ത് നാട്ടിന്‍ പുറങ്ങളിലെ സ്ഥിരം കാഴ്ചകളാണ് തോടുകളിലേയും ആറുകളിലേയും മീന്‍ പിടുത്തം.

എന്നാല്‍ ഇത്തവണ ഇതൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നാടന്‍ മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറയുന്നതായും ഇവര്‍ പറയുന്നു. തോടുകളില്‍ നിന്നും കാരി, വരാല്‍, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി, മണല്‍ വാള, ആറ്റു ചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുകയാണ്.

ഇതോടെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുന്നത്. പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പിടികൂടുന്ന മത്സ്യങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ട്.

നാടൻ മത്സ്യങ്ങളുടെ വംശ നാശമാണ് മീന്‍ കുറയാന്‍ കാരണം. തോടുകളും ചെറിയ നീര്‍ച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്ക് വളര്‍ന്ന് വന്നതോടെ മീനുകൾക്ക് സഞ്ചരിക്കാന്‍ കഴിയാതായി. പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് മറ്റൊരു കാരണമായി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രിക്ക് നേരെയുള്ള ആക്രമണം : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം- കേരള യൂത്ത് ഫ്രണ്ട്

തിരുവല്ല: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകർ ആക്രമിച്ചതിന്റെ യാതൊരു തെളിവും ഇതുവരെ പുറത്തു വരാത്തതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം...

ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴഞ്ചേരി : ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ബ്ലോക്കിൽ 10 വയസുകാരിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത് . കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടി രോഗം ഭേദമായതിനെ...
- Advertisment -

Most Popular

- Advertisement -