Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്ഷേത്രം കുത്തിത്തുറന്ന്...

ക്ഷേത്രം കുത്തിത്തുറന്ന് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് പോലീസിൻ്റെ പിടിയിൽ 

ആലപ്പുഴ: തുമ്പോളി അരേശ്ശേരി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലപ്പുഴ കളർകോട് പോരൂർ കോളനിയിൽ സുമേഷ് സൂശീലനെയാണ് ആലപ്പുഴ നോർത്ത് പോലീസ്  സംഘം അറസ്റ്റ് ചെയ്തത്. 

സമീപ കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തി വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24 ഓളം കേസ്സുകളിൽ പ്രതിയാണ്. ആരാധാനലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും മോഷണം നടത്തിവരുന്നത്.

ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുകേഷ് ജി.ബി യുടെ നിർദ്ദോശാനുസരണം എസ്.എച്ച്.ഒ എം.ജെ അരുൺ,  എസ്.ഐ. ദേവിക, എ.എസ്.ഐ അജയകുമാർ  സീനിയർ സിപിഒ മാരായ ഗിരീഷ്, ബിനിൽ, അൻവർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 21-01-2025 Sthree Sakthi SS-451

1st Prize Rs.7,500,000/- (75 Lakhs) SM 544509 (CHITTUR) Consolation Prize Rs.8,000/- SA 544509 SB 544509 SC 544509 SD 544509 SE 544509 SF 544509 SG 544509 SH 544509 SJ...

മകരവിളക്ക് മഹോത്സവം: പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമല: ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും...
- Advertisment -

Most Popular

- Advertisement -