Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി

റാന്നി : പെരുനാട്ടിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കൂനങ്കരയിലാണ് ഇത് കാണപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന റബർ തോട്ടത്തിലാണ് ഇത് കാണപ്പെട്ടത്.

ഇന്ന് രാവിലെ  മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയും മറ്റു ഭാഗങ്ങളും കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പെരുനാട് പൊലീസ് പരിശോധന നടത്തിയതിന് ശേഷം അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും ശേഖരിച്ച് ഡി എൻ എ പരിശോധനയ്ക്ക് അയക്കും ഇതിന് ശേഷമേ ഇത് സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് തിരിച്ചറിയാനാകു.

ജനവാസമേഖലയല്ലാത്ത ഇവിടെ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും എങ്ങനെ എത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പെരുനാട് പൊലീസ് അറിയിച്ചു.

സമീപത്തെ പഞ്ചായത്ത് അംഗത്തിൽ നിന്നും പ്രദേശവാസികളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി...

എൻ.ടി.പി.സി. റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് - ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ.ടി.പി.സി. ഗേറ്റ്  ജൂലൈ 11 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 12 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -