Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുൻ എംഎൽഎയുടെ...

മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം : സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. എൽഎയുടെ മകന് എന്ത് അടിസ്ഥാനത്തില്‍ ആശ്രിത നിയമനം നൽകുമെന്ന് കോടതി ചോദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം : പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു

കോട്ടയം : ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതിനെതിരെ പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വനിതകള്‍ ഉള്‍പ്പെടെ 25 പേരെയാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ്...

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ...
- Advertisment -

Most Popular

- Advertisement -