Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiതെരുവ് നായ...

തെരുവ് നായ വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു : സുപ്രീം കോടതി

ന്യൂഡൽഹി : തെരുവ് നായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീം കോടതി.തങ്ങൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ഓഗസ്റ്റ് 22ന് നൽകിയ കോടതി നോട്ടീസിന് തെലങ്കാനയും പശ്ചിമ ബംഗാളും ഡൽഹി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്.മറ്റ് സർക്കാരുകൾ മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണഗുരുകുല അധ്യക്ഷൻ മുനി നാരായണ പ്രസാദ് സമാധിയായി

തിരുവനന്തപുരം : ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും  സന്യാസിയും എഴുത്തുകാരനും ചിന്തകനുമായ മുനി നാരായണ പ്രസാദ് (88) സമാധിയായി. പുലര്‍ച്ചെ 3.55ന് തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് അഞ്ച്...

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം: ഹൈക്കോടതി

കൊച്ചി : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി.ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്റെ നിർദേശം...
- Advertisment -

Most Popular

- Advertisement -