Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപരാഷ്ട്രപതി ആലപ്പുഴയിലെ...

ഉപരാഷ്ട്രപതി ആലപ്പുഴയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി

ആലപ്പുഴ: ഞായറാഴ്ച ആലപ്പുഴയിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ  നഗരത്തിലെ  പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങി. രാവിലെ 9.30 ന് വ്യോമസേന ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ജി സുധാകരൻ എംഎൽഎ, ജില്ലാ കളക്ടർ ഷാജി വി നായർ, ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബ്ബ്, ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്‌ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് കോൺവെന്റ് സ്‌ക്വയർ ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരളകൗമുദിയുടെ 115ാം വാർഷിക ആഘോഷം ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്തു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിച്ചു. 11 മണിക്ക് ആലപ്പുഴ ഹെലിപ്പാഡ് വഴി ഉപരാഷ്ട്രപതി  പത്തനംതിട്ടയിലേക്ക് തിരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പൂർത്തിയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം പേര്‍ കൂടിയതായാണ് വിവരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി തിരുവനന്തപുരത്ത്...

കായംകുളം തെരുവുനായ ആക്രമണം : തുടർ നടപടികളിലൂടെ ആശങ്ക അകറ്റും- മന്ത്രി എം. ലിജു

ആലപ്പുഴ: കായംകുളം ഐക്യ ജംഗ്ഷനിലും പുല്ലുകുളങ്ങര ഭാഗത്തും തെരുവുനായ ആക്രമണം ഉണ്ടായ സംഭവത്തിൽ തുടർ നടപടികളിലൂടെ പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റുമെന്നും  അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -