Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ വ്യാജ...

ശബരിമലയിലെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ

തിരുവനന്തപുരം : ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ.ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നു .മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാമ്പിളുകൾ മാത്രമാണ് ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തിയത്.

പേരിന് മാത്രം സാമ്പിളുകൾ ശേഖരിച്ച് പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പേ നെയ്യ് സന്നിധാനത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമലയിലേക്ക് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ ധാരാളമെന്നിരിക്കെ എന്തിന് മില്‍മയില്‍ നിന്നും കരാറെടുത്തു എന്നതിലും ദുരൂഹതയുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന വിജിലൻസ് ഉൾപ്പെടെയുള്ള സ്വതന്ത്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ...

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ഡാൻസാഫ് ടീമും പിടികൂടി

പത്തനംതിട്ട : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ ഇലവുംതിട്ട പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത് (22) ആണ്  മലങ്കാവിൽ പിടിയിലായത്. പൊലീസിനെ കണ്ട് തിടുക്കത്തിൽ...
- Advertisment -

Most Popular

- Advertisement -