Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപള്ളിയോടം മാലിപ്പുരയിൽ...

പള്ളിയോടം മാലിപ്പുരയിൽ നിന്ന് ഇറക്കാൻ തടസ്സം: പുതിയ റോഡ് നിർമാണം പ്രതിഷേധത്തെ തുടർന്ന് നിർത്തിവെപ്പിച്ചു

​കോഴഞ്ചേരി: കോഴഞ്ചേരി സമാന്തരപാലത്തോട് അനുബന്ധിച്ച് നിർമ്മിക്കുന്ന റോഡിന്റെ അശാസ്ത്രീയമായ നിർമാണം മൂലം കോഴഞ്ചേരി പള്ളിയോടം മാലിപ്പുരയിൽ നിന്ന് പമ്പാ നദിയിലേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ആരോപിച്ച് പള്ളിയോട കരക്കാരുടെയും പ്രവർത്തകരുടെയും പ്രതിഷേധം.

അശാസ്ത്രീയമായ നിർമാണ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കരക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
​പള്ളിയോട പ്രവർത്തകരായ ഡോ. കെ.എസ്. ജഗൻ മോഹൻ, അരവിന്ദാക്ഷൻ നായർ, വി.ജി. ശ്രീകാന്ത്, സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കരക്കാർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അബിൻ വർക്കി എം.എൽ.എ ഇടപ്പെട്ട് കരക്കാരുമായി ചർച്ച നടത്തി.​കോഴഞ്ചേരി പള്ളിയോട കരക്കാരുടെ ആശങ്ക പൂർണ്ണമായും ഒഴിവാക്കുമെന്നും, പള്ളിയോടം സുഗമമായി മാലിപ്പുരയിൽ നിന്നും ആറ്റിലേക്ക് ഇറക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും നിർമാണത്തിൽ ഉറപ്പുവരുത്തുമെന്നും എം.എൽ.എ ഉറപ്പു നൽകി. ജനപ്രതിനിധിയുടെ ഉറപ്പിനെ തുടർന്ന് കരക്കാർ പ്രതിഷേധം അവസാനിപ്പിച്ചു.

​പ്രതിഷേധ സ്ഥലത്ത് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർ മൃദുല റോയി എന്നിവരും എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് മാസമായി ഫണ്ട് നൽകുന്നില്ല : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിൽ

പത്തനംതിട്ട : ജില്ലയിൽ  ഉൾപ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതി  കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി സർക്കാരിൽ നിന്നും സ്കൂളുകൾക്ക് ലഭിക്കേണ്ട ഫണ്ട് കുടിശ്ശികയായതാണ് പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള...

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ...
- Advertisment -

Most Popular

- Advertisement -