Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടിമത പാലത്തിന്റെ...

കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണി: ഇന്ന് മുതൽ ഗതാഗതനിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന് രാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതലാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നത്. പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ക്കായി വിവിധ ബദല്‍ പാതകള്‍ പോലീസ് ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും സിമൻറ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

കോട്ടയം ടൗണിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർ ടി സി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...

ശബരിമല സ്വർണക്കൊള്ള ; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു .ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകി ഉത്തരവിറക്കിയത് .അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി...
- Advertisment -

Most Popular

- Advertisement -