Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല മാർത്തോമ്മാ...

തിരുവല്ല മാർത്തോമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

തിരുവല്ല : തിരുവല്ല മാർത്തോമ്മാ കോളേജ് ബിരുദാനന്തര ഗവേഷണ ഇംഗ്ലീഷ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം ലോക്‌സഭാംഗം ഡോ. ശശി തരൂർ നിർവഹിച്ചു. ഭദ്രദീപം തെളിയിച്ച് വജ്രജൂബിലി സ്മാരക ശിലാഫലകം അനാച്ഛാദനം ചെയ്തതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി.

റവ. കെ.എസ്. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സൂസൻ തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ആമുഖപ്രഭാഷണം നടത്തി. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പദ്ധതികൾക്കായുള്ള പ്രഥമ സംഭാവന മാത്യൂസ് ടി. മാത്യൂസ് മുൻ പ്രിൻസിപ്പൽ പ്രൊഫ എൻ എം മാത്യുവിന് കൈമാറി. ഇംഗ്ലീഷ് വിഭാഗത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്റർഡിസിപ്ലിനറി ജേണലിന്റെ പ്രകാശനം അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു.

അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. വജ്രജുബിലീ ലോഗോ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു. വജ്രജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ടീന ടി. എലിസബത്ത് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന സമ്മേളനത്തിനു പിന്നാലെ പന്തളം എൻ.എസ്.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും മാർത്തോമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ്വവിദ്യാർത്ഥിയും കവിയുമായ ഡോ. ശംഭു രാമചന്ദ്രൻ ഡോ. ശശി തരൂരുമായി നടത്തിയ സംവാദം വിജ്ഞാനപ്രദവും ആകർഷകവുമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ- ബംഗളൂർ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉടനെ പുനരാരംഭിക്കും. ഇതിനായി കെഎസ്ആര്‍ടിസി വോള്‍വോ ബസ് അനുവദിച്ചു. നേരത്തെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഓണത്തിന് മുമ്പായി...

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന...
- Advertisment -

Most Popular

- Advertisement -