Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryരണ്ട് സംഘങ്ങൾ...

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. സംഘർഷത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.

കടമ്മനിട്ട ആമപ്പാറക്കൽ പ്രസാദ് (മായക്കണ്ണൻ – 20), കടമ്മനിട്ട ഇളപ്പുങ്കൽ കുറ്റിയിൽ അനന്തുകുമാർ (22), വെട്ടിപ്രം തോമച്ചേരിയിൽ സച്ചിൻ സുരേഷ് (20), കടമ്മനിട്ട പൂവണ്ണുംമൂട് പ്ലാക്കോട്ട് വീട്ടിൽ രഞ്ജിത് (കുട്ടു -30), കടമ്മനിട്ട മാർത്തോമ്മാ പള്ളിക്ക് സമീപം മുളന്തറ വീട്ടിൽ സോബിൻ ബാബു (30),കടമ്മനിട്ട കല്ലേലി മുക്ക് വഴിത്താനത്ത് തടത്തിൽ രാജേഷ് (പക്രു – 26), കടമ്മനിട്ട ആ മപ്പാറക്കൽ സനൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.

സംഭവത്തിൽ  കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 12 ഓളം പേരെയും ആറോളം വാഹനങ്ങളും തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടുമെന്നും ആറന്മുള എസ് എച്ച് ഒ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക്ക് വെടിവയ്പ്പിൽ ആന്ധ്ര സ്വദേശിയായ സെെനികന് വീരമൃത്യു

ശ്രീനഗർ : നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സെെനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്.കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ മുരളിക്ക് സാരമായി...

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ

പത്തനംതിട്ട : കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും. ഇതിനെതിരെ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പൊതുജനങ്ങള്‍ക്ക് നേരിട്ട്...
- Advertisment -

Most Popular

- Advertisement -