Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ആടിയ...

ശബരിമലയിൽ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: ശബരിമലയിൽ ആടിയ നെയ്യിലെ ക്രമക്കേടിൽ വിജിലൻസ് പരിശോധന.സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണമായ 13.67 ലക്ഷം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 3,624,000 രൂപയുടെ ക്രമക്കേട് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

റാന്നി : റാന്നി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്രീ ഡിഗ്രി/പ്ലസ് ടു/വിച്ച്എസ്ഇ, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള സംസ്ഥാന...

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി

തിരുവനന്തപുരം : രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ച് എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ...
- Advertisment -

Most Popular

- Advertisement -