Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiതുടര്‍ച്ചയായി ഏറ്റവും...

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന റെക്കോഡ് സ്വന്തമാക്കി നരേന്ദ്ര മോദി

ന്യൂഡൽഹി : തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന റെക്കോഡ് സ്വന്തമാക്കി നരേന്ദ്ര മോദി.പ്രധാനമന്ത്രി പദവിയിൽ 4399 ദിവസമാണ് അദ്ദേഹം പൂർത്തിയാക്കുന്നത്.ജവാഹർലാൽ നെഹ്റുവിന്റെ റെക്കോഡാണ് (4398 ദിവസം) മോദി മറികടന്നത് .

മോദി സര്‍ക്കാര്‍ ഭരണത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പി/എന്‍.ഡി.എ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും എന്‍.ഡി.എ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രമന്ത്രിസഭയിൽ ചെറിയ അഴിച്ചുപണിയുടെയും ബി.ജെ.പി. ദേശീയ ഭാരവാഹിതലത്തിലുള്ള പുനഃസംഘടനയുടെയും മുന്നോടിയായാണ് യോഗം എന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ : അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെ ആലപ്പുഴ- പറവൂര്‍ തീരത്താണ്  പ്രദേശവാസികള്‍ ബോട്ട് കണ്ടെത്തിയത്. കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞിരുന്നു. ഓറഞ്ച്...

Kerala Lottery Results : 24-05-2026 Samrudhi SM-56

1st Prize Rs.1,00,00,000/- MV 232040 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 232040 MO 232040 MP 232040 MX 232040 MR 232040 MS 232040 MT 232040 MU 232040 MW 232040...
- Advertisment -

Most Popular

- Advertisement -