ചക്കുളത്തുകാവ്: വാർദ്ധക്യ സഹജമായ രോഗങ്ങൾ വകവെയ്ക്കാതെ പതിവുപോലെ കുട്ടപ്പൻ പൊങ്കാല പാത്രങ്ങളുമായി ചക്കുളത്തുകാവിലെത്തി. തലമുറകളായി മൺപാത്ര നിർമാണം പൈത്യുക സ്വത്തായി കരുതി വരുന്ന അവസാന കണ്ണിയായ മൺപാത്ര – കരകൗലശ വിദഗ്ദൻ തലവടി മാഞ്ഞൂപറമ്പിൽ സുബ്രഹ്മണ്യൻ കുട്ടപ്പൻ. പൊങ്കാല കലം, അടപ്പ്, മൺചിരാത് എന്നിവയാണ് കുട്ടപ്പൻ നിർമ്മിക്കുന്നത്.
കളിമണ്ണിൽ ചുട്ടെടുത്ത പാത്രങ്ങളുടെ തിളക്കം കുട്ടപ്പന്റെ ജീവിതത്തിൽ ഇല്ലെങ്കിലും പൊങ്കാല ദിനങ്ങളിൽ വഴിയോര കച്ചവടക്കാർക്കൊപ്പമുണ്ട്. തുശ്ചമായ കിട്ടുന്ന വരുമാനത്തേക്കാൾ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തരുടെ തിരക്കാണ് കുട്ടപ്പന് ആഹ്ലാദമേകുന്നത്.
പാരമ്പര്യ തൊഴിലിൽ നിന്ന് പുതുതലമുറകൾ പിന്നോട്ടു പോകുമ്പോൾ മുതുമുത്തച്ഛൻമാർ കൈമാറിയ തൊഴിൽ വാർദ്ധക്യത്തിലും കൊണ്ടു നടക്കുകയാണ് കുട്ടപ്പൻ. കളിമൺപാത്ര നിർമ്മണത്തിൽ ഭാര്യ ശാന്തമ്മയും കുട്ടപ്പനൊപ്പമുണ്ട്.





