Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസിലിണ്ടര്‍ ലഭ്യതക്ക്...

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി: ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പത്തനംതിട്ട: പാചകവാതക വിലവര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലും കൂട്ടിയ ഭക്ഷണവില ഇപ്പോഴും തുടരുന്നു. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും വര്‍ധിപ്പിച്ച നിരക്ക് കുറയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ലെന്നാണ് പരാതി. ഒരേ നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പോലും വിഭവങ്ങള്‍ക്ക് വെവ്വേറെ നിരക്കാണ്.

മുമ്പ് 60 രൂപയായിരുന്ന ഊണിന് ഇപ്പോള്‍ പലയിടങ്ങളിലും 80 മുതല്‍ 130 രൂപ വരെയാണ് വില. ബിരിയാണിക്ക് പല നിരക്കാണ്. 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. 10-12 രൂപയായിരുന്ന പൊറോട്ടയ്‌ക്ക് 15 മുതല്‍ 22 രൂപ വരെയും നോണ്‍വെജ് കറികള്‍ക്കും ഫ്രൈകള്‍ക്കും 20 മുതല്‍ 50 രൂപ വരെയും അധികം നല്‍കണം.

നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയ വിഭവങ്ങള്‍ക്കും 10 മുതല്‍ 30 രൂപ വരെ വില കൂട്ടിയിട്ടുണ്ട്. ചായയ്‌ക്കും ചെറുകടികള്‍ക്കും നിരക്ക് ഉയര്‍ന്നു. 10-12 രൂപയായിരുന്ന ചായയ്‌ക്ക് ചിലയിടങ്ങളില്‍ 15 മുതല്‍ 20 രൂപ വരെയും കാപ്പിക്ക് 20 മുതല്‍ 25 രൂപ വരെയും ചെറുകടികള്‍ക്ക് മിക്ക സ്ഥലങ്ങളിലും 15 രൂപയുമാണ് ഈടാക്കുന്നത്. പാല്‍, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ധനയും നിരക്ക് കൂട്ടുന്നതിനുള്ള കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വിലയ്‌ക്ക് ഏകീകൃത മാനദണ്ഡമില്ലാത്തതാണ് ഉപഭോക്താക്കളെ വലയ്‌ക്കുന്നത്. തോന്നിയപടി നിരക്ക് ഈടാക്കുന്നതിനെതിരെ അധികൃതര്‍ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. ഭക്ഷണസാധനങ്ങള്‍ക്ക്  വില ഏകീകരണ സംവിധാനം ഉറപ്പാക്കാൻ അധികൃതർ ഇടപെടമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ; രോ​ഗികളെ മാറ്റി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം.50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. അവരെയെല്ലാം ഐസിയുവിലേക്ക് മാറ്റി.ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നില്ല. ഷോർട്ട് സർക്യൂട്ട്...
- Advertisment -

Most Popular

- Advertisement -