Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsമോക് പോൾ...

മോക് പോൾ : 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി  സ്ഥാപിച്ചു

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ  ജില്ലയിലെ  അഞ്ചു മണ്ഡലങ്ങളിൽ ആയി 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു.   24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ് യൂണിറ്റുകളുമാണ് പുതിയതായി പോളിങ് ബൂത്തുകളിൽ എത്തിച്ചത്.

തിരുവല്ലയിൽ  അഞ്ചു വി വി പാറ്റുകളും നാല് ബാലറ്റ് യൂണിറ്റുകളും രണ്ട് കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ ആറ് വി വി പാറ്റുകളും രണ്ട് ബാലറ്റ് യൂണിറ്റുകളും ഏഴ് കൺട്രോൾ യൂണിറ്റുകളുമാണ് മാറ്റിയത്.

റാന്നിയിൽ മൂന്ന് വീതം വിവിപാറ്റുകളും കൺട്രോൾ യൂണിറ്റുകളും കോന്നിയിൽ ആറ്  വിവിപാറ്റുകളും മൂന്ന് കൺട്രോൾ യൂണിറ്റുകളും അടൂരിൽ നാല് വിവിപാറ്റും രണ്ട് ബാലറ്റ് യൂണിറ്റുകളും ആണ് മോക് പോൾ സമയത്ത് മാറ്റി സ്ഥാപിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയെ വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി : അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ. ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചൽ പ്രദേശ്...

വിൽപ്പനയക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവല്ല :  വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുകയും, ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി.  നെടുമ്പ്രം  കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ്...
- Advertisment -

Most Popular

- Advertisement -