Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്തിൻറെ ഉപരാഷ്ട്രപതിയായി...

രാജ്യത്തിൻറെ ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ സിപി രാധാകൃഷ്ണൻ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ​ഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് പുതിയ ഉപരാഷ്ട്രപതി സ്ഥാനമേറ്റത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിയോഡർ വഴിയുള്ള പെൻഷൻ മുടക്കം: കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ധർണ നടത്തി

പത്തനംതിട്ട : സംസ്ഥാനത്തെ ഇരുപത്തിഅയ്യായിരത്തിൽപരം വരുന്ന വയോധികരായ സർവ്വീസ്സ് പെൻഷൻകാരുടെ മണിയോർഡർ വഴിയുള്ള പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ്  സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫിസ്...

വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം പുറത്തിറങ്ങും

ചെന്നൈ: 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം  ആഗസ്റ്റിൽ  പുറത്തിറങ്ങും. ഇതിൻ്റെ  നിർമാണം ആരംഭിച്ചതായി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ...
- Advertisment -

Most Popular

- Advertisement -