Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ  സർവ്വെശ്വര്യ...

ചക്കുളത്തുകാവിൽ  സർവ്വെശ്വര്യ സ്വസ്തിയഞ്ജം ആരംഭിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  3 ദിവസം നീണ്ടു നിൽക്കുന്ന സർവ്വൈശ്വര്യ സ്വസ്തിയഞ്ജം ഇന്ന് രാവിലെ 9 മണിയോടു കൂടി ആരംഭിച്ചു.  ഒന്നാം ദിവസമായ ചൊവ്വാഴ്ച  ലോക സമാധാനത്തിന് വിശ്വശാന്തി പൂജയും ക്ഷേത്രത്തിലെ ചക്കരക്കുളത്തിൽ ഗംഗ രാധനയും നടന്നു. അത്യപൂർവ്വം ആയ വേദമന്ത്രങ്ങൾ ഉയർന്ന യജ്ഞവേദിയിൽ പിത്യു മോക്ഷത്തിനും അർപ്പണത്തിനും ഉള്ള പ്രത്യേക ക്രമികരണങ്ങളും ഉണ്ടായിരുന്നു.

യഞ്ജത്തിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച ചണ്ഡിക പൂജയും വൃക്ഷ പൂജയും തുടർന്ന് മൂന്നാം ദിവസമായ വ്യാഴാഴ്ച്ച സ്വസ്തി യഞ്ജവും, ഗോപൂജയും നടക്കും. രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ...

ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ...
- Advertisment -

Most Popular

- Advertisement -